Join Our Whats App Group

രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് കോവിഡ്; മരണം 475

ആശങ്ക പടർത്തി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേർ മരിക്കുകയും ചെയ്തു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതിൽ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേർ ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 2,30,599 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,667 പേർക്ക് ജീവൻ നഷ്ടമായി. 93,673 പേർ ചികിത്സയിലുണ്ട്. 1,27,259 പേർ രോഗമുക്തി നേടി.

തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്. തമിഴ്നാട്ടിൽ 1,26,581 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,161 പേർ രോഗമുക്തി നേടി. 46,655 പേർ ചികിത്സയിലുണ്ട്. 1,765 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്.

ഡൽഹിയിൽ 1,07,051 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 82,226 പേർ രോഗമുക്തി നേടി. 21,567 പേർ ചികിത്സയിലുണ്ട്. 3258 പേർ ഇതിനോടകം മരിച്ചു...

Post a Comment

Previous Post Next Post
Join Our Whats App Group