Join Our Whats App Group

വീണ്ടും ആപ്പ് നിരോധനം,ബൈഡുവിനും വീബോയ്ക്കും ഇന്ത്യയില്‍ നിരോധനം


ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം.
ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് അധികൃതര്‍ പറയുന്നത്.

ഇതിന് പിന്നാലെ ആപ്പുകളുടെ ക്ലോണ്‍ പതിപ്പും ഇന്ത്യ നിരോധിച്ചിരുന്നു.
2009 ല്‍ പുറത്തിറക്കിയ വീബോ ആപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അക്കൗണ്ടുണ്ട്. 2015 ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു മോദി വീബോയില്‍ അക്കൗണ്ട് തുടങ്ങിയത്.

Post a Comment

Previous Post Next Post
Join Our Whats App Group