Join Our Whats App Group

രാമപുരത്ത് തള്ളിയ മാലിന്യം ടി വി രാജേഷ് എം എൽ എ യുടെ നേതൃത്വത്തിൽ എടുപ്പിച്ചു


പിലാത്തറ -പാപ്പിനിശേരി കെ എസ് ടി പി  റോഡിലെ രാമപുരത്ത്  തള്ളിയ
മാലിന്യങ്ങൾ ടി വി രാജേഷ് എം എൽ എ യുടെ നേതൃത്വത്തിൽ എടുപ്പിച്ചു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കോവൂർ ഐശ്വര്യ റെസിഡൻസ് അസോസിയേഷന്റെ മേഖലയിലുള്ള   മാലിന്യങ്ങളാണിത്.   പഴകിയ തുണികൾ, വീട്ടു മാലിന്യങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മറ്റ് മാലിന്യങ്ങളാണ്
രാമപുരത്ത് വാഹനത്തിൽ     കൊണ്ടുവന്നു തള്ളിയത്.കോവിഡിന്റെ പശ്ചാത്തലത്തിൽ മാലിന്യങ്ങൾ തള്ളിയതിൽ  ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കോവൂർ റസിഡൻഷ്യൽ ഏര്യയിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചത്  മാലിന്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് എം എൽ എ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി, മേയർ , പരിയാരം പോലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ മാലിന്യം നീക്കാൻ കരാർ എടുത്ത ഇക്കോ ഗാർഡ് എന്ന ഏജൻസി രാമപുരത്ത് എത്തുകയും മാലിന്യം ലോറിയിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു


പ്രസ്തുത സ്ഥലത്തെ മാലിന്യം സംഭരിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി ഏതാണെന്ന് കണ്ടെത്തി   അവർക്കെതിരെ കർശനമായ നടപടി സ്വികരിക്കണമെന്നും, ഇത്തരം ഏജൻസികളെ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും പ്രസ്തുത മാലിന്യങ്ങൾ നീക്കണമെന്നും  എം എൽ എ ആവശ്യപ്പെട്ടിരുന്നു.

ടി.വി. രാജേഷ് MLA , ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, പരിയാരം സി ഐ  കെ.വി.ബാബു എന്നിവർ മാലിന്യം നീക്കം ചെയ്യാൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group