മുംബൈ:
യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, യുവതിയുടെ മരണം സ്ത്രീധന പീഡനം മൂലമുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നു.
യുവതിയുടെ മാതാപിതാക്കളുടെ പരാതിന്മേൽ പോലീസ് പ്രീതിയുടെ ഭർത്താവ് അഖിലിനെ അറസ്റ്റ് ചെയ്തു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടിൽനിന്നു മകൾക്ക് ക്രൂരമർദനമേറ്റിരുന്നതായും പ്രീതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
അഞ്ച് വർഷം മുൻപ് ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയായിരുന്നു പ്രീതിയുടെയും വിവാഹം നടത്തിയത്. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും അമ്മയും പ്രീതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നു.
Post a Comment