മുംബൈ:
ആഡംബര കപ്പല്‍ ലഹരിക്കേസില്‍ പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയതായി നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ.നടന് ഷാറൂഖ് ഖാെന്റ മകന് ആര്യന് ഖാെന്റ ഡ്രൈവറെയും കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഇംതിയാസ് ഖത്രിയോട് നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മുംബൈ മജിസ്ട്രേറ്റ് കോടതി ആര്യനെയും മറ്റ് ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ശനിയാഴ്ച ഒരു മയക്കുമരുന്ന് ഇടപാടുകാരനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി. ഒക്ടോബര്‍ രണ്ടിനാണ് മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എന്‍.സി.ബി സംഘം കോര്‍ഡിലിയ ആഡംബരക്കപ്പലില്‍ റെയ്ഡ് നടത്തിയത്
Post a Comment