ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭകാലം എപ്പോഴും സന്തോഷകരമായിരിക്കാനാണ് ശ്രമിക്കേണ്ടത്. അതുപോലെ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. അത്തരത്തിൽ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഗർഭകാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് കോഫി. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.
മത്സ്യം കഴിക്കുന്നത് നല്ലതുതന്നെ. പക്ഷേ മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ഉദാഹരണത്തിന് സ്രാവ്, ചൂര, എന്നിവയില്‍ മെര്‍ക്കുറി ധാരാളം ഉണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഇവ കഴിക്കരുത്.
മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ നല്ലതുതന്നെ പക്ഷേ അത് ഗര്‍ഭിണികള്‍ ഒഴിവാക്കുക. സാല്‍മോണല്ല ബാക്ടീരിയ ചിലപ്പോള്‍ ഇവയില്‍ ഉണ്ടാകും. ഇത് പച്ചയായി കഴിക്കുമ്പോള്‍ ആണ് പ്രശ്നം. പകരം വേവിച്ച് കഴിക്കാം.
pregnancy say no to these four foods
Post a Comment