കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.
മെഡിക്കല്‍ കോളേജില്‍ നിന്നും ഓടി രക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ചികിത്സയില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി അരവിന്ദ് നായ്ക്ക് (45) കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയഡുക്ക പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് അപസ്മാര രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അരവിന്ദ് നായ്കിനെ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പ്രതി ചികിത്സയിലിരിക്കെ രക്ഷപ്പെട്ട വിവരം പരിയാരം പൊലിസ് ബദിയഡുക്ക പൊലിസിനെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സീതാംഗോളിയില്‍ വച്ചാണ് ബദിയഡുക്ക പൊലിസ് അരവിന്ദ് നായ്കിനെ പിടികൂടിയത്.
Post a Comment