കാസർകോട്:
ഒരു സ്കൂളിലെ ഏഴ് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥികൾ പീഡനവിവരം വെളിപ്പെടുത്തിയത്.
തുടർന്ന്, പോലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷനിൽ ആറും അമ്പലത്തറ സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
പീഡനത്തിനിരയായ മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ അറസ്റ്റിലായ സഹോദരന്മാരെ
കൂടാതെ ഒരാൾക്കെതിരെയും പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അയൽവാസികളും അകന്ന ബന്ധത്തിൽപ്പെട്ടവരുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് വിവരം.
Post a Comment