Join Our Whats App Group

27-കാരിയുടെ ആത്മഹത്യ: ധൂര്‍ത്തടിച്ചത് 125 പവന്‍, ഭർത്താവായ മുഹമ്മദ് ഷെഫീഖ് അറസ്റ്റിൽ

 


കോട്ടയ്ക്കല്‍: 

യുവതിയെ ഭര്‍ത്തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെനയ്ക്കല്‍ ഫാറൂഖ് നഗര്‍ പുളിക്കല്‍ ഹൗസിലെ മുഹമ്മദ് ഷെഫീഖ്(31) ആണ് അറസ്റ്റിലായത്. മാനസികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.


അഞ്ച് ദിവസം മുമ്പാണ് മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഹാറുഷ പര്‍വീന്‍(27) ആത്മഹത്യ ചെയ്തത്. ഇരിങ്ങാവൂര്‍ ചക്കാലക്കല്‍ മുഹമ്മദലിയുടെയും ഷക്കീലയുടെയും മകളാണ് ഹാറുഷ. 2017-ല്‍ ഇവരുടെ വിവാഹവേളയില്‍ 125 പവന്‍ സ്വര്‍ണം ഹാറുഷയുടെ കുടുംബം നല്‍കിയിരുന്നു. ഈ സ്വര്‍ണമെല്ലാം ഷെഫീഖ് ധൂര്‍ത്തടിച്ചെന്നാണ് ഹാറുഷയുടെ കുടുംബത്തിന്റെ പരാതി.

Post a Comment

Previous Post Next Post
Join Our Whats App Group