Join Our Whats App Group

പരിയാരത്തെത്തിയവർ ക്വാറന്റൈനിൽ പോകണമെന്ന പ്രചരണം വ്യാജം

കണ്ണൂർ (പരിയാരം) : 
ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂലൈ 10 ന്‌ ശേഷം എത്തിയവർ റിപ്പോർട്ട്‌ ചെയ്യണമെന്നും ക്വാറന്റൈനിലേക്ക്‌ പോവണമെന്നും പറഞ്ഞ്‌ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. ഇങ്ങനെയൊരു തീരുമാനം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ്‌ സെല്ല് യോഗമോ മെഡിക്കൽ ബോർഡ്‌ യോഗമോ ഇതുവരെ (25.07.2020)  തീരുമാനിച്ചിട്ടില്ല. കോവിഡ്‌ അതിവ്യാപനം പ്രതിരോധിക്കാൻ ജനങ്ങാളാകെ ജാഗ്രതപാലിക്കുക തന്നെ വേണം. എന്നാൽ വ്യാജ പ്രചരണം നടത്തി പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത്‌ സാമൂഹ്യവിരുദ്ധ പ്രവൃത്തിയാണ്‌. കോവിഡ്‌ അതിവ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരും നാടൊന്നാകെയും മുഴുകിയിരിക്കുമ്പോൾ, വ്യാജപ്രചരണം വഴി തെറ്റിദ്ധാരണപരത്തുന്നത്‌ ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും ആശങ്കയിലാവാനും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കിയേക്കും. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വസ്തുതയല്ലാത്ത കാര്യങ്ങളോ സംശയമോ തെറ്റിദ്ധരിപ്പിക്കാൻ പാകത്തിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണം എന്ന് അഭ്യർത്ഥിക്കുന്നു.

Sd/-
സൂപ്രണ്ട്‌ 
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രി

Post a Comment

Previous Post Next Post
Join Our Whats App Group