നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ നമ്മിൽ മിക്കവർക്കും പലപ്പോഴും പ്രശ്നം ഉണ്ടായിട്ടുള്ള ഒരു മേഖലയായിരിക്കാം നടുവിന്റെ താഴ്ഭാഗം അല്ലെങ്കിൽ അരക്കെട്ട് എന്നത്. പകൽ സമയത്ത് നമുക്ക് വളരെയധികം നേരം ഇരിക്കേണ്ടിവന്നാലോ, അല്ലെങ്കിൽ നമ്മൾ വളരെയധികം ശരീരം ആയാസപ്പെടുത്തിയാലോ, അത് അരക്കെട്ടിനെ ബാധിക്കാം. എന്തായാലും, നടുവിന്റെ താഴ്ഭാഗത്തെ വേദന നിങ്ങളുടെ മാനസികാവസ്ഥയെയും നിങ്ങളുടെ ആ ഒരു ദിവസത്തെ തന്നെയും സാരമായി ബാധിക്കും.യോഗയ്ക്ക് ഈ വേദനയിൽ നിന്ന് ഒരു വലിയ ആശ്വാസം നൽകുവാൻ സാധിക്കും. അതുപോലെ തന്നെ ഭാവിയിൽ മികച്ച പ്രതിരോധ പരിചരണവും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. ആരോഗ്യകരമായ നട്ടെല്ലിന് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പതിവായി യോഗ ചെയ്യുന്നത് ശീലമാക്കുക. എല്ലാ ദിവസവും യോഗയും സ്ഥിരമായ പരിശീലനത്തിലും ഏർപ്പെടുന്നതിലൂടെ, കഠിനവും അസുഖകരവുമായ നടുവേദനയെന്ന വെല്ലുവിളിയെ ഫലപ്രദമായി നേരിടുവാൻ നിങ്ങളെ സഹായിക്കും.നടുവേദന ലഘൂകരിക്കാനും വേദന ഒഴിവാക്കാനും ഉത്തമമായ അഞ്ച് യോഗാസനങ്ങൾ ഇതാ ഇവിടെയുണ്ട്. അവയെ കുറിച്ച് വിശദമായി അറിയുവാനായി തുടർന്ന് വായിക്കുക.
ഭുജംഗാസനം (സ്ഫിങ്ക്സ് പോസ്)
നട്ടെല്ല് വഴക്കം ഉള്ളതാക്കി മാറ്റുന്നതിനും ത്രികാസ്ഥി - നടു ഭാഗത്തെ കമാനം ഉത്തേജിപ്പിക്കുന്നതിനുമുള്ള മികച്ച യോഗാസനമാണ് ശലംബ ഭുജംഗാസനം. നമ്മൾ വളരെയധികം നേരം ഇരിക്കുമ്പോൾ, താഴ്ഭാഗം വളരെയധികം പരന്നതായിരിക്കും, ഇത് പുറക് വശത്ത് വേദനയ്ക്ക് കാരണമാകും. നടുവിന്റെ താഴ്ഭാഗത്ത് സ്വാഭാവിക വളവിനെ ശലംബ ഭുജംഗാസനം പ്രോത്സാഹിപ്പിക്കുന്നു.
നിങ്ങൾ കമിഴ്ന്ന് കിടന്നുകൊണ്ട് ഇത് ചെയ്യുവാൻ ആരംഭിക്കുക, കാലുകൾ ഇടുപ്പിന്റെ വീതിക്ക് അനുസരിച്ച് അകത്തി വയ്ക്കുക, കൈമുട്ടുകൾ തോളിന്റെ താഴ് ഭാഗത്തേക്ക് കൊണ്ടുവരിക. നിങ്ങളുടെ നടുവിന്റെ താഴ്ഭാഗത്ത് വളരെയധികം സമ്മർദ്ദമുണ്ടെങ്കിൽ, നിങ്ങളുടെ കൈമുട്ടുകളെ ചെറുതായി മുന്നോട്ട് കൊണ്ടുവരാനും കഴിയുന്നതാണ്.
നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള വളവ് വേണമെങ്കിൽ, കൈമുട്ടിന് കീഴിൽ ഒരു തലയിണ സ്ഥാപിക്കുക. ഒന്ന് മുതൽ മൂന്ന് മിനിറ്റ് നേരം വരെ ഈ ഭാവം പിടിക്കുക. ശേഷം ആദ്യം നിങ്ങളുടെ അരയ്ക്ക് മുകൾ ഭാഗം തറയിലേക്ക് താഴ്ത്തി സാധാരണ നിലയിലേക്ക് വരാൻ ആരംഭിക്കുക. ആവശ്യമുള്ളിടത്തോളം നേരം തറയിൽ വിശ്രമിക്കുക, തുടർന്ന് കുറച്ച് ശ്വസനങ്ങൾക്കായി ബാലാസന ഭാവത്തിലേക്ക് വരിക.
ബാലാസനം ചെയ്യുക
ഇടുപ്പ് ഇറുകിയതാണെങ്കിൽ, നമുക്ക് ആവശ്യമായ ചലനം പുറകിൽ നിന്നായിരിക്കും വരുന്നത്, ഇത് നടുവേദനയ്ക്ക് കാരണമാകുന്നു. ഇടുപ്പും ഹാംസ്ട്രിംഗുകളും വഴക്കം വരുത്തുമ്പോൾ, ശരീരത്തിന് മെച്ചപ്പെട്ടതും പൂർണ്ണവുമായ ചലനം നടത്തുവാൻ കഴിയുന്നതിനാൽ, നടുവിന്റെ താഴ്ഭാഗത്തെ വേദന ഒഴിവാക്കാനും ഇത് സഹായിക്കും. ഈ യോഗാസനം ഇടുപ്പ്, പുറം തുടകൾ, താഴത്തെ പുറം, നട്ടെല്ല് എന്നിവ നീട്ടുന്നു. ഇത് ഏക പാദ രജകപോടാസനത്തിന്റെ മിതമായതും പരിഷ്കരിച്ചതുമായ പതിപ്പ് കൂടിയാണ്.
ആരംഭിക്കുന്നതിന്, തറയിൽ കിടക്കുക, കാലുകൾ ഇടുപ്പിന്റെ അകലത്തിൽ അകത്തി വച്ച് പാദങ്ങൾ നിലത്ത് കുത്തി നിർത്തുക. എന്നിട്ട്, നിങ്ങളുടെ വലത് കണങ്കാൽ ഇടത് തുടയിൽ വയ്ക്കുക, ഒപ്പം ഈ ആസനത്തിൽ ഉടനീളം കാൽ മടക്കി തന്നെ വയ്ക്കുക. നിങ്ങളുടെ വലതു കൈ കാലുകളുടെ ഇടയിലും ഇടത് കൈ ഇടത് തുടയ്ക്ക് പുറത്തും വയ്ക്കുക.
നിങ്ങൾക്ക് ലഭ്യമായ സ്ഥലത്തെ ആശ്രയിച്ച് വിരലുകൾ നിങ്ങളുടെ കാൽമുട്ടിന് പിന്നിലോ കണങ്കാലിന് മുകളിലോ പരസ്പരം ബന്ധിപ്പിക്കുക. പുറക് വശവും തോളും വിശ്രമിക്കുവാൻ അനുവദിക്കുക. ഏതെങ്കിലും ഒരു വശത്ത് ഒന്ന് മുതൽ മൂന്ന് വരെ മിനിറ്റിനിടയിൽ തുടരുക, ശേഷം വശങ്ങൾ മാറ്റുക.
അധോമുഖ ശ്വാനാസനം
നട്ടെല്ല് മുഴുവൻ നീളം കൂട്ടുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനുമുള്ള ഒരു മികച്ച യോഗാസനമാണ് അധോമുഖ ശ്വാനാസനം. ഇത് ഹാംസ്ട്രിംഗുകളും വലിച്ചുനീട്ടുന്നു, അതിനാൽ ഈ യോഗാസനം നടുവിന്റെ താഴ്ഭാഗത്തെ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുവാൻ സഹായിക്കും.
മുട്ടുകുത്തി ഇരുന്ന് കൈകൾ നേരെ ഉയർത്തി പിടിച്ച് മുന്നോട്ടേക്ക് കുനിഞ്ഞിരിക്കുക. ഈ ഭാവത്തിൽ നിന്ന് പതുക്കെ കൈകൾ നിലത്ത് കുത്തി വച്ച്, കാൽമുട്ടുകൾ അല്പം മടങ്ങിയ നിലയിൽ എഴുന്നേൽക്കുക. ശേഷം, കാൽമുട്ടുകൾ നേരെയാക്കി, നിതംബം മുകളിലേക്ക് ഉയർത്തി പിടിക്കുക. അപ്പോഴും തലയും നോട്ടവും തറയിലേക്ക് തന്നെ ആയിരിക്കണം. 5 തവണ ശ്വാസോച്ഛ്വാസം എടുത്ത് ഈ നിലയിൽ തുടർന്ന ശേഷം സാവധാനം മുട്ടുകൾ മടക്കി പൂർവ്വ സ്ഥിതിയിലേക്ക് വരിക.നിങ്ങളുടെ നടുവിന്റെ താഴ്ഭാഗം മുഴുവൻ ഉടലിനെയും പിന്തുണയ്ക്കുന്നു, കുറച്ച് നേരം ഇരിക്കുക, കൂടുതൽ നേരം ശരീരം.ചലിപ്പിക്കുക, പുറംഭാഗം സ്ട്രെച്ചിങ് നടത്തുക, ശക്തിപ്പെടുത്തുക എന്നിവ ഗുണം.ചെയ്യുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ നടുവിന്റെ താഴത്തെ ഭാഗത്ത് നിരന്തരമായ വേദനയുണ്ടെങ്കിൽ, കൂടുതൽ ഗുരുതരമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡോക്ടറുടെ അടുത്ത് പോയി ഇത് പരിശോധിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
മാർജ്ജാരാസനം
ഈ ലളിതമായ ആശനത്തിലൂടെ നിങ്ങൾക്ക് അരക്കെട്ടും നട്ടെല്ലും മുഴുവൻ വലിച്ചുനീട്ടുവാൻ സാധിക്കുന്നതാണ്.
മുട്ടുകുത്തി കുനിഞ്ഞ്, കൈകൾ നിലത്ത് ഉറപ്പിക്കുക, തല നേരെയാക്കുക. ആഴത്തിൽ ശ്വാസമെടുത്ത് കൊണ്ട് നിങ്ങളുടെ തല അൽപ്പം പിന്നോട്ട് തള്ളി, താടി ഉയർത്തി പിടിക്കുക. ആഴത്തിൽ ശ്വസിക്കുമ്പോൾ നിങ്ങളുടെ നിതംബം ഉറച്ചുനിർത്തുക. 30 സെക്കൻഡ് നേരം അല്ലെങ്കിൽ സുഖമായിരിക്കുന്നിടത്തോളം ഈ ഭാവത്തിൽ തുടരുക. ശ്വാസം വിട്ടുകൊണ്ട് നിങ്ങളുടെ താടി നെഞ്ചോട് അടുപ്പിക്കുക. നിങ്ങളുടെ നിതംബം വിശ്രമിക്കുകയും കഴിയുന്നത്ര സുഖകരമായി പിന്നിലേക്ക് കമാനമായി വയ്ക്കുകയും ചെയ്യുക. കുറച്ച് സമയം ഈ ഭാവം പിടിച്ച്, 6-8 സാവധാനത്തിലുള്ള റൗണ്ടുകളിലായി ഇതേ കാര്യം ആവർത്തിക്കുക.
സുപ്ത മത്സ്യേന്ദ്രാസനം (സുപ്പൈൻ ട്വിസ്റ്റ്)
നട്ടെല്ലിന്റെ പിണയ്ക്കൽ നടുവിന്റെ ഭാഗത്തും കഴുത്തിലും വേദനയിൽ നിന്ന് മികച്ച ആശ്വാസം നൽകുന്നു.മലർന്ന് കിടക്കുക, നിങ്ങളുടെ കൈകൾ തറയിൽ ഒരു ടി ആകൃതിയിലേക്ക് കൊണ്ടുവരിക, കാലിന്റെ മുട്ടുകൾ നിങ്ങളുടെ നെഞ്ചിന്റെ ഭാഗത്തേക്ക് കൊണ്ടുവരിക. രണ്ട് കാൽമുട്ടുകളും പതുക്കെ ഇടത്തേക്ക് താഴ്ത്തുക, കഴുത്ത് നിഷ്പക്ഷത പാലിക്കുക അല്ലെങ്കിൽ കാൽമുട്ടിൽ നിന്ന് നോട്ടം മാറ്റുക.രണ്ട് തോളുകളും തറയിൽ തന്നെ വയ്ക്കുവാൻ ശ്രമിക്കുക, മുകളിലെ കാൽമുട്ട് വളരെയധികം ഉയർത്തുകയാണെങ്കിൽ, നിങ്ങൾക്ക് കാൽമുട്ടുകൾക്കിടയിൽ ഒരു തലയിണ അല്ലെങ്കിൽ ചെറുമെത്ത സ്ഥാപിക്കാം. ഒന്ന് മുതൽ നാല് മിനിറ്റ് നേരത്തേക്ക് ഏതെങ്കിലും ഒരു സ്ഥാനത്ത് തുടരുക, ശേഷം മറുവശത്ത് ഇത് ആവർത്തിക്കുക.
إرسال تعليق