Join Our Whats App Group

കേരളത്തിലെ സ്വർണക്കടത്ത് കേസിൽ സൂര്യയ്ക്കും കുടുംബത്തിനും പങ്ക് : തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍ സൂര്യയും വിജയ്‌യുമാണെന്ന് ബിഗ്ബോസ് താരം

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍ സൂര്യയും വിജയ്‌യുമാണെന്ന് ബിഗ്ബോസ് താരവും നടിയുമായ മീര മിഥുന്‍. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് നടി ആരോപിക്കുന്നു. സ്വര്‍ണക്കടത്തില്‍ കോളിവുഡിലെ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്ന് താരം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു നടി ആരോപണവുമായി രംഗത്തെത്തിയത്. നടന്‍ വിജയ്‌ക്കെതിരെയും നടി ആരോപണവുമായെത്തിയിരുന്നു.

വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോഗിച്ച്‌ ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവര്‍ പറഞ്ഞു. നടി തൃഷ തന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങള്‍ തൃഷ തട്ടിയെടുത്തുവെന്നും ഇവര്‍ ആരോപിച്ചു.
സൂര്യയ്ക്കും വിജയിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്കെതിരേ രംഗത്ത് വന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കും എന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്.



Post a Comment

أحدث أقدم
Join Our Whats App Group