Join Our Whats App Group

അഴീക്കലിൽ കടലേറ്റം രൂക്ഷം

അഴീക്കോട്: അഴീക്കൽ ഫെറിക്ക് സമീപം കടലേറ്റം രൂക്ഷം. ഒട്ടേറെ കുടുംബങ്ങൾ ഭീതിയിൽ. കടൽഭിത്തി ഭേദിച്ച് തിരമാലകൾ പുലിമുട്ട് റോഡിലേക്ക് എത്തുകയാണ്.

റോഡിന് സമീപം കടപ്രത്തകത്ത് ഖദീജാബീവി, കെ.ടി.ഹൗസിൽ സാദിരി, ഉമൈബ, സക്കീന എന്നിവരുടെ വീട്ടുപറമ്പിൽ തിരയടിച്ചുകയറുകയാണ്. അഴീക്കൽ ജുമാഅത്ത് പള്ളിക്ക് സമീപവും കടലേറ്റമുണ്ട്. ഇബ്രാഹിം, ഷാഹിന എന്നിവരുടെ വീടുകളും ഭീഷണിയിലാണ്. പുലിമുട്ട് റോഡ് വഴി തീരത്തേക്കുള്ള വാഹനയാത്ര തടസ്സപ്പെട്ടിട്ടുണ്ട്. മാട്ടൂലിൽനിന്നും അഴീക്കലിൽനിന്നും കടലിലേക്ക് പുലിമുട്ട് കെട്ടിയതിനാലാണ്‌ ഇവിടെ കടലിന് സമ്മർദം കൂടിയത്.

ഇപ്പോഴുള്ള കടൽഭിത്തിക്ക് മുകളിൽ ഒരുമീറ്റർ ഉയരത്തിൽ ഭിത്തി കെട്ടണമെന്ന് മുൻ പഞ്ചായത്തംഗം കെ.സൽമത്തിന്റെ നേതൃത്വത്തിൽ ജലസേചനവകുപ്പിന് നിവേദനം നൽകിയിരുന്നു. നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഴീക്കൽ നോർത്ത് യു.പി. സ്കൂളിന്റെ നൂറോളം ഓടുകൾ കാറ്റിൽ പറന്നു.

Post a Comment

أحدث أقدم
Join Our Whats App Group