Join Our Whats App Group

താവം പുന്നച്ചേരിയിൽ നിന്നും പഴകിയ മത്സ്യം പിടികൂടി

താവം:
പുന്നച്ചേരിയിൽ നിന്നും പഴകിയ മത്സ്യം പിടികൂടി.പുന്നച്ചേരി- മുട്ടിൽ റോഡിലെ സി.കെ സീഫുഡ്‌സ് ഉടമയായ പ്രസന്നൻ എന്നിവരുടെ വീട്ടിൽ നിന്നാണ് ആരോഗ്യ വകുപ്പ് പഴകിയ മൽസ്യം പിടികൂടിയത്.

 ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ലോക്ക് ഡൗണിന് ശേഷം ആരോഗ്യവകുപ്പ് ഇയാളിൽ നിന്നും
പഴകിയ മത്സ്യം പിടികൂടുന്നത്

വടകര  മൂരാട് ഭാഗത്തുനിന്നും ഇവിടേക്ക് എത്തുന്ന മൽസ്യം നിലവിൽ ആന്ധ്ര പ്രദേശിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

വടകര മൂരാട്  സ്വദേശി അഷറഫ് എന്ന ഇടനിലക്കാരൻ വഴിയാണ് ഇവിടേക്ക്  പഴകിയ മൽസ്യം എത്തിയത്.
നിലവിൽ കോവിഡ്‌ പശ്ചാത്തലത്തിലാണ് അനധികൃതമായി ഇത്തരത്തിൽ മത്സ്യ ഇറക്കുമതി നടക്കുന്നതും വിറ്റഴിക്കപ്പെടുന്നതും.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group