പഴയങ്ങാടി:
മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎയെ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയതിന് മാട്ടൂൽ സ്വദേശിക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ സ്വദേശി അബൂബക്കറിനെതിരേയാണ് കേസ്. ഇക്കഴിഞ്ഞ അഞ്ചിന് കെ.ടി. ജലീൽ എംഎൽഎയുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാൾ വധഭീഷണി സന്ദേശമയച്ചത്. ജലീൽ ഇത് ഡിജിപിക്ക് കൈമാറുകയായിരുന്നു.
സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് സന്ദേശമയച്ചയാളെ കണ്ടെത്തിയത്. തുടർന്ന് വിവരം പഴയങ്ങാടി പോലീസിന് നൽകുകയായിരുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പഴയങ്ങാടി പോലീസ് അറിയിച്ചു.
إرسال تعليق