തിരുവനന്തപുരം:
പുരാവസ്തു തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത സുഹൃത്തായ പ്രവാസി വനിതയാണ് അനിതാ പുല്ലയിൽ. സംസ്ഥാനത്തിന്റെ ഡിജിപി യായിരുന്ന ലോക് നാഥ് ബെഹ്‌റയെ മോൻസനുമായി പരിചയപ്പെടുത്തുന്നത് അനിതയാണെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തെളിഞ്ഞിരുന്നു. ഇറ്റലിയിലുള്ള അനിതയെ നോട്ടിസ് നല്‍കി വിളിപ്പിക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മോൻസൻ മാവുങ്കലും അനിതയും തമ്മിൽ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഇരുവരും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നും ക്രൈംബ്രാഞ്ചിന് സംശയം ഉണ്ടായ സാഹചര്യത്തിലാണ് അനിതയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തീരുമാനമായത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് അക്കൗണ്ട് എന്നിവയും പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
അതേസമയം, മോന്‍സനെ ഡിജിപി അടക്കമുള്ള ഉന്നതര്‍ക്ക് പരിചയപ്പെടുത്തിയത് താനാണെന്നും എന്നാൽ രണ്ടു വര്‍ഷത്തിന് ശേഷമാണ് മോന്‍സന്റെ തട്ടിപ്പ് താന്‍ അറിഞ്ഞതെന്നും അനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
archeology-case-tightens-crime-branch-to-question-anita
إرسال تعليق