കൊച്ചി:
നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് ചൂട് പിടിച്ച ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍ മാജിക് വിവാദത്തിൽ ചാനലുകാർ തനിക്ക് പണി തരാൻ ശ്രമിച്ചതാണെന്നായിരുന്നു താരത്തിന്റെ വിശദീകരണം.
‘ലോകസിനിമ പോയിട്ട് മലയാള സിനിമ പോലും കാണാന്‍ തനിക്ക് സമയമില്ല. സിനിമ തനിക്ക് പക്കാ ബിസിനസ്സാണ്. ആരെന്ത് പറയുന്നു എന്നുളളത് തനിക്ക് പ്രശ്‌നമല്ല. സിനിമയെ കല ആയിട്ടാണ് താന്‍ കണ്ടിരുന്നതെങ്കില്‍ സൗജന്യമായി സിനിമ കാണിച്ച് കൊടുക്കുമായിരുന്നു. പൈസ വാങ്ങിയിട്ടല്ല ചെയ്യുക. എത്രയോ പേര്‍ തന്റെ സിനിമയാണ് നല്ലതെന്നും തനിക്ക് കിട്ടേണ്ട അവാര്‍ഡ് മറ്റവന് കിട്ടി എന്നും പറഞ്ഞ് കരയുന്നത് കണ്ടിട്ടുണ്ട്. കലയെ സ്‌നേഹിക്കുന്നവന്‍ അവന്റെ പണി കഴിഞ്ഞ് നാട്ടുകാരെ കാണിച്ച് പോകും’, സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ആളുകളുടെ ശ്രദ്ദ കിട്ടാനാണോ കോപ്രായം കാണിക്കുന്നത് എന്ന് മേജര്‍ രവി ബിഹൈൻവുഡ്‌സിന്റെ അഭിമുഖത്തിനിടെ സന്തോഷ് പണ്ഡിറ്റിനോട് ചോദിച്ചു. ‘സാറിനത് കോപ്രായമായി തോന്നാം, വേറൊരാള്‍ക്ക് മറ്റൊന്നായും തോന്നാം. മേജര്‍ രവിയുടെ കുറേ സിനിമകള്‍ പരാജയപ്പെട്ടത് നായകന്‍ കോപ്രായം കാണിച്ചിട്ടാണോ. മേജര്‍ രവി ബിസിനസ്സൊന്നും ചിന്തിക്കാതെ 24 മണിക്കൂറും കലയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആളാണ് എന്ന് കരുതി’, സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു.
‘സന്തോഷ് പണ്ഡിറ്റ് സൂപ്പർസ്റ്റാർ ആകാൻ ഞങ്ങൾ ഇനിയും കാത്തിരിക്കണോ’ എന്നായിരുന്നു മേജർ രവിയുടെ അടുത്ത ചോദ്യം. സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പർസ്റ്റാറും ആകില്ല, കോപ്പും ആകില്ല എന്നായിരുന്നു ഇതിനു താരം നൽകിയ മറുപടി. ‘സുന്ദരക്കുട്ടപ്പന്മാർ ആണ് സൂപ്പർസ്റ്റാർ ആവുക. സന്ദര്യമുള്ളവരെ മാത്രമേ മലയാളികൾ നായകന്മാർ ആയിട്ട് അംഗീകരിക്കുകയുള്ളു. കാണാൻ കുറ്റിചൂൽ പോലെയുള്ള ഏതെങ്കിലും മനുഷ്യൻ സൂപ്പർസ്റ്റാർ ആയിട്ടുണ്ടോ?’, സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.
إرسال تعليق