Join Our Whats App Group

കണ്ണൂര്‍: ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം - Kannur

കണ്ണൂര്‍:
 ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വ​ദേശികളായ മിനിക്കന്‍ ഹൗസില്‍ എം. അബ്​ദു റസാഖിന്റെയും തട്ടുപറമ്പില്‍ മുല്ലോളി ഫാത്തിമയുടെയും ഇളയ മകന്‍ ഫൈസാന്‍ (1) ആണ് മരണപ്പെട്ടത്.

അബദ്ധത്തില്‍ തിളച്ച വെള്ളം കുട്ടിയുടെ ശരീരത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വ്യാപാരിയായ അബ്​ദു റസാഖ് കുടുംബത്തോടൊപ്പം ബം​​ഗളൂരുവിലാണ് താമസിക്കുന്നത്. മൃതദേ​ഹം നാട്ടിലെത്തിച്ച്‌ ഖബറടക്കി.

Post a Comment

أحدث أقدم
Join Our Whats App Group