LPG Cylinder ഇനി നിങ്ങളും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ (LPG Cylinder) നിരന്തരമായ വില വർദ്ധനവിൽ വിഷമിക്കുന്നുവെങ്കിൽ, ഈ വാർത്ത വായിക്കുമ്പോൾ നിങ്ങൾക്കും സന്തോഷമാകും. കാരണം ഇപ്പോൾ നിങ്ങൾക്ക് 633.50 രൂപ അടച്ചാലും സിലിണ്ടർ ലഭിക്കും. അതെ, ഇത് സത്യമാണ്.
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഇപ്പോൾ മാറ്റമൊന്നുമില്ല. ഒക്ടോബർ 4 ന് ശേഷം എൽപിജി സിലിണ്ടറിന്റെ വിലകുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. എന്നിട്ടും നിങ്ങൾക്ക് എൽപിജി ഗ്യാസ് സിലിണ്ടർ (LPG Cylinder) 633.50 രൂപയ്ക്ക് വാങ്ങാം. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം...
Composite LPG Cylinder
വാസ്തവത്തിൽ ഇവിടെ പറയുന്നത് ആ സിലിണ്ടറിനെക്കുറിച്ചാണ് അതിൽ ഗ്യാസ് ദൃശ്യമാണ്, കൂടാതെ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിനേക്കാൾ
ഭാരം കുറഞ്ഞതുമാണ്. നിലവിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടർ ഡൽഹിയിൽ 899.50 രൂപയ്ക്ക് ലഭ്യമാണെങ്കിലും ഒരു കോമ്പൊസിറ്റ് സിലിണ്ടർ (Composite Cylinder) വെറും 633.50 രൂപയ്ക്ക് നിറയ്ക്കാൻ കഴിയും.
READ MORE: പുരാണത്തിലെ ഉർവശിയായി മാളവിക മോഹനൻ; ഗ്ലാമറസ് ചിത്രങ്ങൾ
അതുപോലെ 5 കിലോ ഗ്യാസുള്ള എൽപിജി കോമ്പോസിറ്റ് സിലിണ്ടർ 502 രൂപയ്ക്ക് മാത്രം റീഫിൽ ചെയ്യാം. എന്നാൽ 10 കിലോഗ്രാം എൽപിജി കോംപോസിറ്റ് സിലിണ്ടർ നിറയ്ക്കാൻ നിങ്ങൾ നൽകേണ്ടത് 633.50 രൂപ മാത്രം.
LPG സിലിണ്ടറുകളുടെ പുതിയ നിരക്ക് ഇവിടെ അറിയാം:
ഈ നഗരങ്ങളിൽ സിലിണ്ടറുകൾ ലഭ്യമാണ്
നിലവിലെ സിലിണ്ടറിനേക്കാൾ 4 കിലോ കുറവ് ഗ്യാസ് ആയിരിക്കും Composite Cylinder ന് ലഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഈ കോംപോസിറ്റ് സിലിണ്ടർ ഡൽഹി, ബനാറസ്, പ്രയാഗ്രാജ്, ഫരീദാബാദ്, ഗുരുഗ്രാം, ജയ്പൂർ, ഹൈദരാബാദ്, ജലന്ധർ, ജംഷഡ്പൂർ, പട്ന, മൈസൂർ, ലുധിയാന, റായ്പൂർ, റാഞ്ചി, അഹമ്മദാബാദ് എന്നിവയുൾപ്പെടെ 28 നഗരങ്ങളിൽ ലഭ്യമാണ്.
Composite Cylinder ന്റെ പ്രത്യേകത എന്താണ്? (What is the specialty of Composite Cylinder?)
Composite Cylinder ഇരുമ്പ് സിലിണ്ടറിനേക്കാൾ 7 കിലോഗ്രാം ഭാരം കുറവാണ്. ഇതിന് മൂന്ന് പാളികളുണ്ട്. നിലവിൽ ഉപയോഗിക്കുന്ന ശൂന്യമായ സിലിണ്ടർ 17 കിലോഗ്രാം ആണ്, ഗ്യാസ് നിറയ്ക്കുമ്പോൾ അത് 31 കിലോയിലും കുറച്ച് കൂടുന്നു. ഇപ്പോൾ 10 കിലോ കമ്പോസിറ്റ് സിലിണ്ടറിൽ 10 കിലോ ഗ്യാസ് മാത്രമേ അടങ്ങിയിട്ടുള്ളൂ.
إرسال تعليق