Join Our Whats App Group

ആര്‍ത്തവ കാലത്തെ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഇതാ ചില പൊടിക്കൈകള്‍ - tips to reduce menstrual pain

 


ആര്‍ത്തവ കാലത്ത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്‌നമാണ് വയറുവേദന. ആര്‍ത്തവ രക്തം പുറംന്തള്ളുന്നതിനായി സ്ത്രീകളുടെ ഗര്‍ഭാശയ മുഖം അല്പം വികസിക്കുന്നതാണ് ഇതിന് കാരണം. എന്നാൽ, ഇതിന്റെ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

പെരുംജീരകം ചായ പിഎംഎസിനും ആർത്തവ വേദനയ്ക്കും മികച്ചതാണ്. ആർത്തവ കാലത്ത് പെരുംജീരകം ചായ കുടിക്കുന്നത് അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാണ്. ഇതിലെ ആന്റി-കാർമിനേറ്റീവ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവം മൂലമുണ്ടാകുന്ന വേദന ലഘൂകരിക്കാൻ സഹായിക്കുന്നു.

ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂപ്പുകള്‍ വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നു. ആർത്തവ സമയത്ത് ബീറ്റ്‌റൂട്ട് സൂപ്പ്, കാരറ്റ് സൂപ്പ് എന്നിവ കഴിക്കുന്നത് ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ അകറ്റാന്‍ സഹായിക്കും.

പിരീഡ്സ് ദിവസങ്ങളിൽ മധുരം പരമാവധി ഒഴിവാക്കുക. കാരണം ഗർഭപാത്രത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ വയറുവേദനയിലേക്ക് നയിക്കുന്നു. മധുരം കഴിക്കുന്നത് വയറുവേദന, ഗ്യാസ് പ്രശ്നം എന്നിവ അനുഭവപ്പെടാം.

tips to reduce menstrual pain

Post a Comment

أحدث أقدم
Join Our Whats App Group