മലപ്പുറം:
അച്ഛന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയില്‍നിന്ന് ഏറെ പണിപ്പെട്ടാണ് അച്ഛന് മകനെ രക്ഷിച്ചത്.ആക്രമണത്തില്‍ ഇരുവര്‍ക്കും കടിയേറ്റു.
സ്വന്തം വീടിനു മുന്പില് നിൽക്കുമ്പോഴാണ് 10 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. അച്ഛന്റെ കൈയിലിരുന്ന കുഞ്ഞിനെ എതിര്‍വശത്തു നിന്നെത്തിയ നായ ചാടിക്കടിച്ചു. നായയെ തട്ടിമാറ്റി കുഞ്ഞിനെ മാറ്റിപ്പിടിച്ചപ്പോള്‍ അച്ഛന്റെ കൈയില്‍ കടിയേറ്റു. വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഭാര്യ ഓടിയെത്തിയപ്പോള്‍ മകനെ കൈമാറി. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മല്പിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചത്.
മേലെ അരിപ്രയിലാണു സംഭവം. കുഞ്ഞിനെ ആക്രമിക്കുന്നതിന് മുൻപ് ഇതേ നായ രണ്ട് വിദ്യാര്‍ഥികളെയും ആക്രമിച്ചിരുന്നു. നായ പിന്നീട് ചത്തു. കടിയേറ്റ നാല് പേരും മഞ്ചേരി മെഡക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
إرسال تعليق