പിലാത്തറ
സിപിഐ എം മാടായി ഏരിയാ സമ്മേളനം പാണപ്പുഴ ഇൻഡോർ സ്റ്റേഡിയത്തിലെ ‘സി വി ദാമോദരൻ നഗറി’ൽ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് ഐ വി ശിവരാമൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. ഏരിയാ സെക്രട്ടറി കെ പത്മനാഭൻ രക്തസാക്ഷി പ്രമേയവും എം ശ്രീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി എം വേണുഗോപാലൻ (കൺവീനർ), വരുൺ ബാലകൃഷ്ണൻ, പി പ്രഭാവതി, കെ റമീസ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. ഏരിയാ കമ്മിറ്റി അംഗങ്ങളാണ് സ്റ്റിയറിങ് കമ്മിറ്റിയിൽ. ഇ പി ബാലൻ (രജിസ്ട്രേഷൻ), സി കെ പി പത്മനാഭൻ (പ്രമേയം), എം വി രാജീവൻ (മിനുട്‌സ്), കെ ചന്ദ്രൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു.
ഏരിയാസെക്രട്ടറി കെ പത്മനാഭൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ ചൊവ്വാഴ്‌ച ഗ്രൂപ്പ് ചർച്ചയ്‌ക്ക് ശേഷം പൊതുചർച്ച ആരംഭിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി പി പ്രകാശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ് , ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണൻ, പി പി ദാമോദരൻ, എം വിജിൻ എംഎൽഎ, സി സത്യപാലൻ, കെ സന്തോഷ് എന്നിവർ പങ്കെടുക്കുന്നു. 12 ലോക്കലുകളിൽനിന്ന് 150 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ബുധൻ വൈകിട്ട് സമാപിക്കും.
പേരാവൂർ
കൊട്ടിയൂർ നീണ്ടുനോക്കിയിലെ ഐഡിയൽ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ‘എം കണ്ണൻ നഗറി’ൽ പേരാവൂർ ഏരിയാസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്‌തു.
കെ വൽസൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്. ടി കെ ബാഹുലേയൻ രചനയും ശാരിക ബേബി സംവിധാനവും നിർവഹിച്ച സംഗീത നൃത്തശിൽപം പ്രതിനിധികളെ സമ്മേളനഹാളിലേക്ക് വരവേറ്റു.
പതിനൊന്നു ലോക്കലുകളിൽനിന്ന് 135 പ്രതിനിധികളും 19 ഏരിയാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. കെ സുധാകരൻ, ജിജി ജോയ്, ടി ശങ്കരൻ, അഡ്വ. ജാഫർ നല്ലൂർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
എം രാജൻ, കെ ടി ജോസഫ്, എം എസ് വാസുദേവൻ, പി വി പ്രഭാകരൻ, കെ ശശീന്ദ്രൻ എന്നിവരടങ്ങിയതാണ് സ്‌റ്റിയറിങ് കമ്മിറ്റി. കെ കെ ശ്രീജിത്ത് (പ്രമേയം-), സി ടി അനീഷ് (ക്രഡൻഷ്യൽ), ടി വിജയൻ(മിനുട്‌സ്), തങ്കമ്മ സ്‌കറിയ(രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു.
എം രാജൻ രക്തസാക്ഷി പ്രമേയവും എം എസ് വാസുദേവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ എസ് നിതിൻ സ്വാഗതം പറഞ്ഞു.
ഏരിയാ സെക്രട്ടറി എം രാജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വത്സൻ പനോളി, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കൃഷ്‌ണൻ, വി ജി പത്മനാഭൻ, കെ ശ്രീധരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ബുധനാഴ്‌ച പൊതുചർച്ച തുടരും. മറുപടിക്കുശേഷം പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. പൊതുസമ്മേളനം വൈകിട്ട് ഓഡിറ്റോറിയത്തിൽ ചേരും.
إرسال تعليق