Join Our Whats App Group

ലൈംഗികാതിക്രമം പരാതിപ്പെടാന്‍ വൈകിയത് ഭയം കാരണം: ഗവേഷകവിദ്യാര്‍ഥിനി

 

ലൈംഗികാതിക്രമം പരാതിപ്പെടാന്‍ വൈകിയത് ഭയം കാരണമെന്ന് ഗവേഷകവിദ്യാര്‍ഥിനി. 



ആരോപണം വ്യാജമെന്ന വിസിയുടെ നിലപാട് തള്ളി. വിസിയും പിവിസിയും റജിസ്ട്രാറും പങ്കെടുത്ത യോഗത്തില്‍ നേരിട്ട് പരാതി   പറഞ്ഞിരുന്നു. ആരോപണവിധേയരില്‍ ഒരാള്‍ ഇപ്പോഴും അതേ വകുപ്പില്‍ ജോലി ചെയ്യുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. 2014ല്‍ ഗവേഷക വിദ്യാര്‍ഥി കടന്നുപിടിക്കാന്‍ ശ്രമിച്ചു. വകുപ്പ് മേധാവിയായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ അറിയിച്ചെങ്കിലും ആരോപണവിധേയനെ സംരക്ഷിക്കാനായിരുന്നു ശ്രമം. ജീവനക്കാരനും മോശമായി പെരുമാറിയെന്നും  പൊലീസില്‍ പരാതിപ്പെടുമെന്നും ഗവേഷക വിദ്യാര്‍ഥിനി പറഞ്ഞു.

അതേസമയം ലൈംഗിക അതിക്രമപരാതി കളവെന്ന് വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് പറഞ്ഞു. ആരോപണമുന്നയിച്ച ഗവേഷകവിദ്യാര്‍ഥിനി 7 വര്‍ഷത്തിനിടെ വാക്കാല്‍പോലും പരാതിപ്പെട്ടിട്ടില്ല. ആരോപണവിധേയനായ ഗവേഷകവിദ്യാര്‍ഥിയെ പിന്തുണച്ച വൈസ് ചാന്‍സലര്‍,  പരാതിക്കാരി സര്‍വകലാശാലയില്‍ തിരിച്ചെത്തണമെന്നും പൂര്‍ണപിന്തുണ നല്‍കുമെന്നും പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group