Join Our Whats App Group

തലശേരിയില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്


തലശേരി: തലശേരിയില്‍ ഭിത്തി നിര്‍മ്മാണത്തിനിടെ മണ്ണിനടിയില്‍ അകപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്ക്. തലശേരി റസ്റ്റ് ഹൗസിനു സമീപം ഹോളിവേ റോഡിന്റെ സുരക്ഷാഭിത്തി നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടം. കാലിനു സാരമായി പരുക്കേറ്റ ബീഹാര്‍ സ്വദേശി പിങ്കി (36) യെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 3.30 ഓടെയാണു അപകടം.


അഗ്‌നിരക്ഷാസേനയും പൊലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മണ്ണിനടിയില്‍ നിന്നു പിങ്കിയെ പുറത്തെടുത്തത്. റോഡിന്റെ സുരക്ഷാ ഭിത്തിയുടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മുകളിലേത്ത ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണു മണ്ണിടിഞ്ഞത്

Post a Comment

أحدث أقدم
Join Our Whats App Group