Join Our Whats App Group

വാട്സാപ്പിലൂടെ ജോലി ഓഫർ മെസ്സേജുകൾ; തട്ടിപ്പിനിരയാകരുതെന്ന് കേരളാ പോലീസ്; ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കണമെന്നും പോലീസ്.


വാട്സാപ്പിലൂടെ ജോലി ഓഫർ മെസ്സേജുകൾ. വാട്സാപ്പിലൂടെ ജോബ്‌ ഓഫർ എന്ന വ്യാജേനയാണ് ഈ ഒരു തട്ടിപ്പ് നടക്കുന്നതെന്നും തട്ടിപ്പിനിരയാക്കരുത് എന്നും കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വീട്ടിലിരുന്ന് കൈ നിറയെ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി നിരവധി വാട്‌സാപ് മെസേജുകള്‍ ഫോണില്‍ വരാറുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകും. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ നൂതനമായ രീതിയാണ് ഇത്. നിരവധി പേര്‍
തട്ടിപ്പിനിരയാകുന്നത് പതിവായിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റ്.

കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :

‘ വാട്സാപ്പിലൂടെ ജോലി ഓഫർ മെസ്സേജുകൾ; തട്ടിപ്പിനിരയാകരുത്

“There is a part-time job, you can use your mobile phone to operate at home, you can earn 2000-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”

പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം.

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി
വാട്ട്സ് ആപ് മുഖേന എത്തുന്ന ഓഫാറുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. Work From Home ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ രീതി.

നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.
ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.

ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group